01:38pm 12 November 2026
NEWS
ബസിലിക്ക പ്രതിസന്ധി രൂക്ഷം. ക്രിസ്തുമസ്, വൈദീക പട്ടം ഒരുക്കങ്ങൾ നിർത്തിവച്ചു
23/12/2025  08:14 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബസിലിക്ക പ്രതിസന്ധി രൂക്ഷം. ക്രിസ്തുമസ്, വൈദീക പട്ടം ഒരുക്കങ്ങൾ നിർത്തിവച്ചു

കൊച്ചി: കഴിഞ്ഞ 14 ദിവസങ്ങളായി എറണാകുളം  ബസിലിക്കയിൽ തുടരുന്ന ഉപരോധ പ്രതിഷേധം ക്രിസ്തുമസ് ദിനങ്ങൾ അടുത്തതോടെ രൂക്ഷമായി.കോടതി ഉത്തരവുകൾ ലംഘിച്ച് ബസിലിക്കയുടെ മുറ്റത്ത് ക്രിസ്തുമസ് കർമ്മങ്ങൾക്കും  ഡിക്കന്മാരുടെ   ഡിക്കന്മാരുടെ വൈദീക പട്ടവും ബലമായി നടത്താനായി അതിരൂപത കൂരിയായുടെ നിർദ്ദേശപ്രകാരം മുറ്റത്ത് താൽക്കാലിക ദേവാലയ നിർമ്മാണം ആരംഭിച്ചതോടെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ തുടങ്ങിയത്. നിർമ്മാണത്തിനുള്ള സാമഗ്ര ഹികൾ, കാർപറ്റ്, കസേര എന്നിവയുമായി തിങ്കളാഴ്ച പുലർച്ചെ മൂന്നു വലിയ ട്രക്കുകൾ ബസിലിക്കയിലെത്തി. രാവിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ   സഭാനുകൂല സംഘടന  പ്രതിനിധികൾ തൊഴിലാളികളോട് കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ നിർമ്മാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ കൂരിയായുടെ നിർദ്ദേശപ്രകാരം പണികൾ തുടർന്നു. വൈകിട്ടോടെ പോലീസിന്റെ സാന്നിധ്യത്തിലും പ്രതിഷേധം ശക്തമായതോടെ നിർമ്മാണം അവസാനിപ്പിച്ച് തൊഴിലാളികളും ട്രക്കുകളും മടങ്ങി. അതിരൂപത പ്രൊക്യുറേറ്റർ ഫാ. തോമസ് വൈക്കത്തുപറമ്പൻ നിർമ്മാണം തുടരാൻ സമ്മർദ്ദം ചെലുത്തിയെങ്കിലും പോലീസ് വഴങ്ങിയില്ല.

 ഇന്നലെ ഉച്ചയോടെ എ സി പിയുടെ നേതൃത്വത്തിൽ 50 ൽപരം പോലീസും ആർ ഡി ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമെത്തി അതിരൂപത ഭരണനേതൃത്വവും പ്രതിഷേധക്കാരുമായി ചർച്ചനടത്തി. ക്രിസ്തുമസ് ചടങ്ങുകൾ ഉപേക്ഷിക്കാമെന്നും 27 ലെ പട്ടം നടത്താൻ അനുവദിക്കണമെന്ന് നിലപാടിൽ  അവർ ഉറച്ചു നിന്നതോടെ വൈകീട്ട് തീരുമാനം അറിയിക്കാമെന്ന വിശ്വാസികളുടെ മറുപടിയിൽ ചർച്ച അവസാനിപ്പിച്ചു. കോടതി ഉത്തരവ് ലംഘിച്ചു ഒരു പരിപാടിയും ബസിലിക്കയിൽ അനുവദിക്കില്ലെന്നും ബലപ്രയോഗത്തിലൂടെ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പോലീസും റവന്യൂ ഉദ്യോഗസ്ഥരും മാത്രമായിരിക്കും ഉത്തരവാദിയുമെന്ന് വൈകിട്ടോടെ പ്രതിഷേധ കൂട്ടായ്മ നേതാക്കൾ രേഖാമൂലം പോലീസിന് മറുപടി നൽകി യിട്ടുണ്ട്. മത്തായി മുതിരേന്തി, ട്രസ്റ്റി ജോയി ജോർജ്, ക്യാപ്റ്റൻ ടോം ജോസഫ്, ജോ ഗബ്രിയേൽ, സീലിയ ആൻറണി എന്നിവർ വിശ്വാസി കൂട്ടായ്മയ്ക്ക് വേണ്ടി ചർച്ചയിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img